
തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വനിതകൾക്ക് വേണ്ടി നടപ്പാക്കിയ മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീല നിർവഹിച്ചു. ഒരു കുടുംബത്തിന് അഞ്ചു കോഴികളെ വീതം 600 കുടുംബങ്ങൾക്കുള്ള പദ്ധതിക്ക് 4.45 ലക്ഷം രൂപയാണ് വകയിരുത്തിയത്. വൈസ് പ്രസിഡന്റ് കെ പി ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.