
വണ്ടൂർ: വണ്ടൂർ വി.എം.സിയിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും സംസ്ഥാന ദേശീയ തലത്തിൽ പങ്കെടുത്ത കായിക താരങ്ങൾക്കും പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 63 വിദ്യാർത്ഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു. എസ്.എം.സി ചെയർമാൻ പി. സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ.ടി.ദീപ, പി.ടി.എ എസ്.എം.സി അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.