football

വണ്ടൂർ: തിരുവാലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടുവത്ത് മൂച്ചിക്കൽ കെ.പി.സ്മാരക ഗ്രൗണ്ടിൽ വച്ചു നടത്തിയ എൽ.പി.വിഭാഗം പഞ്ചായത്ത്തല ഫുട്‌ബോൾ ടൂർണമെന്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ അദ്ധ്യക്ഷയായി. ചടങ്ങിൽ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലേക്കുള്ള സ്‌പോട്സ് കിറ്റുകളും വിതരണം ചെയ്തു.