
എടക്കര: ടൗണിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. വഴിയോരകച്ചവട സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കുക, തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നല്കുക, ഒഴിപ്പിച്ച കച്ചവടക്കാരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ഫുട്പാത്തുകൾ പോലും കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വ്യാപാരികളോട് അധികൃതർ ഉദാര സമീപനം സ്വീകരിക്കുന്നതായും സമരക്കാർ ആരോപിച്ചു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി എം.ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു.