kk
.

മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കേ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർത്തിയാക്കാനുള്ളത് 535 കോടിയുടെ പദ്ധതികൾ. 2023 ഏപ്രിൽ ഒന്ന് മുതൽ ഈ മാസം 13 വരെയുള്ള പത്ത് മാസത്തിനിടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ 34.8 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയാക്കിയത്. ഈ സാമ്പത്തിക വർഷം 820.63 കോടിയുടെ വികസന പ്രവൃത്തികളാണ് ബഡ്‌ജറ്റിൽ ഇടംപിടിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണമാണ് തുക ചെലവഴിക്കുന്നതിൽ പിന്നാക്കം പോവാൻ കാരണമായി തദ്ദേശ സ്ഥാപന ഭരണസമിതികൾ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് പദ്ധതി തുക ചെലവഴിക്കുന്നതിൽ അഞ്ചാം സ്ഥാനത്താണ് മലപ്പുറം. പത്തനംതിട്ടയും കൊല്ലവുമാണ് ആദ്യ സ്ഥാനങ്ങളിൽ.
2,616 ബില്ലുകളിലായി 81.07 കോടിയുടെ ബില്ലുകളാണ് ജില്ലയിലെ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബില്ലുകളും തുകയും ട്രഷറികളിൽ തീർപ്പാകാതെ കിടക്കുന്നത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിന് 196 ബില്ലുകളിലായി 18.10 കോടി രൂപയാണ് ലഭിക്കാനുള്ളത്.

ഗ്രാമപഞ്ചായത്തിൽ തിരുവാലി

ജില്ലയിൽ പ്രവൃത്തികൾ പൂർത്തീകരിച്ചതിൽ തദ്ദേശസ്ഥാപനങ്ങളിൽ മുന്നിൽ തിരുവാലിയും പെരിന്തൽമണ്ണയും മലപ്പുറവുമാണ്.

തദ്ദേശ സ്ഥാപനം............ ചെലവഴിച്ചത് (ശതമാനം)​

ഗ്രാമപഞ്ചായത്ത്

തിരുവാലി.................................... 53.58

മാറാക്കര..................................... 48.94

കണ്ണമംഗലം................................. 46.86

ചേലേമ്പ്ര .................................... 46.15

നന്നമ്പ്ര ....................................... 45.55

മുനിസിപ്പാലിറ്റി

പെരിന്തൽമണ്ണ .......................... 49.43

തിരൂരങ്ങാടി................................ 45.68

താനൂർ ...................................... 40.29

കോട്ടക്കൽ................................... 38.7

മലപ്പുറം....................................... 34.92

നിലമ്പൂർ...................................... 28.32

മഞ്ചേരി ....................................... 27.9

പരപ്പനങ്ങാടി ............................. 26.77

കൊണ്ടോട്ടി ................................ 25

തിരൂർ.......................................... 24.13

ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം.............................. 47.13

തിരൂരങ്ങാടി ..................... 42.71

താനൂർ...............................39.71


പിന്നിൽ ഇവർ
പദ്ധതി തുക ചെലവഴിക്കുന്നതിൽ ഏറ്റവും പിന്നിൽ മുന്നിയൂർ ഗ്രാമപഞ്ചായത്താണ്. 17.52 ശതമാനം തുകയേ ചെലവഴിച്ചിട്ടുള്ളൂ. പൊന്മള, വെളിയങ്കോട്, ഒഴൂർ, അങ്ങാടിപ്പുറം, പറപ്പൂർ, താനാളൂർ എന്നിവയെല്ലാം 25 ശതമാനത്തിൽ താഴെയാണ് തുക ചെലഴിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റികളിൽ തിരൂരാണ് ഏറ്റവും പിന്നിൽ. 24.13 ശതമാനം തുകയേ ചെലവഴിച്ചിട്ടുള്ളൂ. ബ്ലോക്ക് പഞ്ചായത്തിൽ 28.78 ശതമാനം തുക മാത്രം ചെലവഴിച്ച വേങ്ങരയാണ് പിന്നിൽ.