bike
സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ ജില്ലാ തല വിജയിയായ കൊച്ചുമോന് മലപ്പുറം മുനിസിപ്പൽ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.സിദ്ദീഖ് ബുള്ളറ്റ് ബൈക്ക് കൈമാറുന്നു

മലപ്പുറം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ ജില്ലാതല വിജയിയായ കൊച്ചുമോന് മലപ്പുറം മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ എൻ.സിദ്ദീഖ് ബുള്ളറ്റ് ബൈക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് ഒ.കെ.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കമ്പവലി മൽസരത്തിൽ ഒന്നാംസ്ഥാനം നേടിയ മലപ്പുറം ജില്ലാ ടീമിനെയും വളണ്ടിയേഴസ് ടീമിനെയും ആദരിച്ചു.
സംസ്ഥാന ജോയന്റ് സെക്രട്ടറി എം.മുഹമ്മദ് ഷാ, സംസ്ഥാന ആർബിറ്റേഷൻ കമ്മറ്റി അംഗം പ്രഭാകരൻ മഞ്ചേരി, ജില്ലാ സെക്രട്ടറി എം.പി.ബഷീർ , ജില്ലാ ട്രഷറർ അച്ചുതൻ തിരുനാവായ, ജില്ലാ ജോയന്റ് സെക്രട്ടറി ഫൈസൽ എടക്കര യോഗത്തിൽ പങ്കെടുത്തു.