 
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ.പി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി.ഷണ്മുഖൻ, അഷ്റഫ് കാട്ടിൽ, കൗസല്യ, റഷീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധൻ ശങ്കർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ,
എസ്.സി പ്രമോട്ടർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.