anumodanam
s

തേഞ്ഞിപ്പലം: കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥകളിയിൽ എ ഗ്രേഡ് നേടിയ ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥിനി ഹൃദ്യ അസീസിനെ അനുമോദിച്ചു. തേഞ്ഞിപ്പലം സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ഡോ.കെ.വി.മോഹൻദാസ് അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി കെ.ജെ.ചെല്ലപ്പൻ മൊമെന്റോ നൽകി. എം.എസ്.ശിവരാമൻ, ടി.വി.നാരായണൻ, ചന്ദ്രൻ നായർ, സേമിയബീ തുടങ്ങിയവർ സംസാരിച്ചു.