samgamam-
v

മലപ്പുറം: മലപ്പുറം ഗവ.കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ടി.വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലംനൈ അസോസിയേഷൻ പ്രസിഡന്റ് യു.അബ്ദുൽ കരീം ആദ്ധ്യക്ഷ്യനായി. പ്രിൻസിപ്പൽ ഡോ.കെ ഖദീജ, സെട്ടറി ഡോ.പി.കെ.അബൂബക്കർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ അബ്ദുൽ സലീം ആനമങ്ങാടിനെ എം.എൽ.എ ആദരിച്ചു. പൊള്ളുന്ന തുള്ളികൾ എന്ന അബ്ദുൽ കരീം തോണിക്കടവത്തിന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ.ഖദീജയും കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനികളായ സ്‌നേഹ, സന്ധ്യ, സാന്ദ്ര എന്നിവരും പ്രതികൾ ഏറ്റുവാങ്ങി.