mahall
C


മലപ്പുറം: വെസ്റ്റ് കോഡൂർ കരീപറമ്പ് മഹല്ല് സംഗമം നടന്നു. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. 900ത്തോളം വീടുകൾ ഉൾകൊള്ളുന്ന മഹല്ലിന്റെ ഇ-സോഫ്റ്റ് വെയർ ലോഞ്ചിംഗും മെമ്പർഷിപ്പ് വിതരണവും അദ്ദേഹം നിർവഹിച്ചു. ഡോ. സുലൈമാൻ മേൽപ്പത്തൂർ, അഡ്വ.ഹാരിസ് പഞ്ചിളി ക്ലാസുകളെടുത്തു. സമൂഹ സിയാറത്തിന് മഹമൂദ് അഹ്സനി നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് പി.എ മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് സി.ടി.സൈതലവി ഫൈസി, ജമാൽ ഫൈസി, സെക്രട്ടറി ഇറയസ്സൻ അബ്ദു , മുരിങ്ങേക്കൽ ഉമ്മർ, എൻ.കെ.സൈനുദ്ദീൻ സംസാരിച്ചു.
ഫോട്ടോ ; വെസ്റ്റ് കോഡൂർ കരീപറമ്പ് മഹല്ല് സംഗമം അബ്ദു സമദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു