
മലപ്പുറം: ബംഗ്ലൂരിൽ നടന്ന നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിലും പഞ്ചായത്ത് ലെവൽ പരീക്ഷയിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കാനായി മലപ്പുറം ബി സ്മാർട്ട് അബാക്കസ് സ്റ്റാർസ്മീറ്റ് സംഘടിപ്പിച്ചു. മലപ്പുറത്ത നടന്ന ചടങ്ങ് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തകൻ മലയിൽ ഹംസ അദ്ധ്യക്ഷത വഹിച്ചു. ബി സ്മാർട്ട് അബാക്കസ് പ്രൊജക്ട് മാനേജർ പി.ഷമീമ, മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, പെരിന്തൽമണ്ണ മുൻ എം.എൽ.എ വി.ശശികമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ്സക്കുട്ടി മാസ്റ്റർ, വാർഡ് മെമ്പർമാരായ സുരേഷ് ബാബു, സഫിയ മുല്ലപ്പള്ളി, മിറാക്കിൾ അക്കാദമി എം ഡി അസ്്ക്കറലി, മൗണ്ട് സ്‌കൂൾ എം.ഡി കെ.നിഷാന്ത് സംസാരിച്ചു.