മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതൻമാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫ് ഉണ്ടാവുമെന്ന പരാമർശത്തിൽ സംഘടനാ വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു. മലപ്പുറം പൊലീസാണ് ഐ.പി.സി 153 വകുപ്പ് പ്രകാരം കേസെടുത്തത്. മൂന്നിയൂർ സ്വദേശി അഷ്റഫ് കളത്തിങ്ങൽ എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ്.
എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.