adaram

വണ്ടൂർ: വണ്ടൂരിൽ നടന്ന കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനത്തിൽ സിനിമാറ്റിക് അവതരിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലായ നഫീസ സബാഹിനും മേരി എലിസബത്തിനും കെ.സി.നിർമ്മലയുടെ നേതൃത്വത്തിലുള്ള വണ്ടൂർ കുടുംബശ്രീയുടെ ആദരം. വണ്ടൂർ കഫെ കുടുംബശ്രീയിൽ നടന്ന അനമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിത്താര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇരുവരെയും മൊമേന്റോ നൽകി ആദരിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ടി. ഉമ്മർ കോയ, സി.ഡി.എസ് പ്രസിഡന്റ് ടി.കെ.നിഷ, ടി.വിനയദാസ്, വ്യാപാരികളായ കെ.യൂസഫ്, പി.ഹുസ്സൻകുട്ടി, കഫേ കുടുംബശ്രീക്ക് നേതൃത്വം നൽകുന്ന കെ.സി.നിർമ്മല, സി.ഖദീജ തുടങ്ങിയവർ പങ്കെടുത്തു.