pravasi

ചങ്ങരംകുളം:യു.എ.ഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ ഷാർജ മുവൈല സ്‌കോളർ ഇന്റർനാഷണൽ അക്കാദമി ഗ്രൗണ്ടിൽ ഒരുക്കിയ സ്‌പോർട്സ് മീറ്റ് 2024 ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മൂന്ന് ടീമുകൾ അണിനിരന്ന കായിക മാമാങ്കത്തിൽ ടീം ഓഫ് കിഴക്കുമുറി ഓവറോൾ കിരീടം ചൂടി. രണ്ടും മൂന്നും സ്ഥാനങ്ങൾ ടീം ഓഫ് പൂച്ചപ്പടിയും ടീം ഓഫ് നന്നംമുക്കും നേടി. വിജയികളെ യു.എ.ഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് പി.എം. ഹൈദർ അഭിനന്ദിച്ചു. സമ്മാനദാനചടങ്ങിന് ജനറൽ സെക്രട്ടറി സിദ്ദീഖ് സാഹിബ് സ്വാഗതം പറഞ്ഞു. വിജയികൾക്ക് പ്രമുഖർ സമ്മാന ദാനം നിർവ്വഹിച്ചു. സ്‌പോർട്സ് മീറ്റ് വൻവിജയമാക്കുന്നതിൽ പങ്ക് വഹിച്ച ജംഷീർ കിഴക്കുമുറി, റൈഫാൻ കോലാട്ട് വളപ്പിൽ എന്നിവരെ അഡ്വ. സുധീർ പ്രശംസിച്ചു. നൗഷാദ് ചെമ്പേത്ത് നന്ദി പറഞ്ഞു.