
ചങ്ങരംകുളം: മൂക്കുതല വടക്കുമുറി എസ്.എസ്.എം.യു.പി സ്‌കൂളിൽ പിടിഎ കൂട്ടായ്മ കുടുംബോൽസവം സംഘടിപ്പിച്ചു. പരിപാടിയുടെ ഉൽഘാടനം ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രാധാന അദ്ധ്യാപകൻ സി.എം.അബ്ദുൽ റസാക് സ്വാഗതം പറഞ്ഞു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗായിക കൃഷ്ണ മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ സാഹിത്യകാരൻ പി.കുമാർ മൂക്കുതല മുഖ്യപ്രഭാക്ഷണം നടത്തി. സാമൂഹിക സാംസ്‌കാരിക രംഗത്തേ പ്രമുഖർ ആശംസകൾ അർപ്പിച്ച യോഗത്തിന് വെസ് പ്രസിഡന്റ് എൻ.ആർ.പ്രബിൻ നന്ദി പറഞ്ഞു.