camp

വേങ്ങര: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പാലിയേറ്റീവ് സെന്റർ മെക് സെവൻ ഹെൽത്ത് ക്ലബ്ബുമായി സഹകരിച്ച് തറയിട്ടാൽ എ.കെ.മാൻഷനിൽ വച്ച് സൗജന്യ മെഗാഡയഗ്‌നോസിസ് ക്യാമ്പ് നടത്തി. 200 ലധികം പേർ പരിശോധനക്കെത്തിയ കേസിൽ ബി.പി.ഷുഗർ, കൊളസ്‌ട്രോളടക്കം കണ്ടെത്തുന്നതിനുള്ള രക്തപരിശോധനകളാണ് നടത്തിയത്. ഫൗണ്ടേഷന്റെ കീഴിൽ ചേക്കാലി മാട്, കോട്ടപ്പറമ്പ്, അമ്പലമാട്, പാലാണി, കുഴിപ്പുറം, കുറ്റിത്തറ, ആസാദ് നഗറിൽ സ്ഥിരം സൗജന്യ പരിശോധന ഹബ്ബുകൾ പ്രവർത്തിച്ചു വരുന്നു. കേമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ പുളിക്കൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.അയമുതു അദ്ധ്യക്ഷത വഹിച്ചു.