
തേഞ്ഞിപ്പലം: സെന്റ് മേരീസ് പള്ളിയിൽ തിരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷിണം നടത്തി. തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികനായി കുന്നോത്ത് ഗുഡ്‌ഷെപ്പേർഡ് മേജർ സെമിനാരിയിലെ പ്രൊഫസറായ ഫാ.ആന്റണി തറേക്കടവിലും ഉപകാർമ്മികനായി ദീപ്തിഭവൻ ഡയറക്ടർ ഫാ.ഡിജോ പയ്യപ്പിള്ളിയും ഉണ്ടായിരുന്നു. തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ച് ബാന്റ് സെറ്റിന്റേയും ശിങ്കാരമേളത്തന്റേയും വിവിധ വിശുദ്ധന്മാരുടെ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ സെന്റ് തോമസ് അക്വിനാസ് പള്ളിയിലേയ്ക്ക് പ്രദക്ഷിണം നടത്തി. സെന്റ് തോമസ് അക്വിനാസ്പള്ളി വികാരി ഫാ. ലാൽ ഫിലിപ്പ്, സെന്റ് മേരീസ് പള്ളി വികാരി ഫാ.അബ്രഹാം സ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു.