
പെരിന്തൽമണ്ണ: ടൗൺ ലയൺസ് ക്ലബ് ഏലംകുളത്തുള്ള ഒരു കിഡ്നി രോഗിക്ക് ഡയാലിസിന് വേണ്ടി ആദ്യ ഗഡുവായി 10,000 രൂപ സംഭാവന നൽകി. റീജിയൻ ചെയർമാൻ ഒ.കെ.റോയി, സോൺ ചെയർമാൻ അഭിലാഷ് എന്നിവരുടെ ക്ലബ് സന്ദർശന പരിപാടിയിൽ വച്ച് തുക കൈമാറി. പ്രസിഡന്റ് ഡോ.നഈമൂ റഹുമാന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗ് അഡ്വ. ബെന്നി തോമസ്, കെ.സി ഇസ്മായിൽ, ഫെമി വിജി, ഏരിയ സർക്കിൾ സെക്രട്ടറി ഡോ.കൊച്ചു എസ്.മണി, ചാർട്ടഡ് പ്രസിഡന്റ് അഡ്വ.ശങ്കരൻ, പുലാമന്തോൾ പ്രസിഡന്റ് ശശി സാകേതം എന്നിവർ ആശംസ അർപ്പിച്ചു.സെക്രട്ടറി സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രവീന്ദ്രനാഥ് നന്ദിയും പ്രകാശിപ്പിച്ചു.