paliyetive

ചങ്ങരംകുളം: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പാലിയേറ്റീവ് ദിനം ആചരിച്ചു. കിടപ്പിലായ രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ സംഭാവനയായി സ്വീകരിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒന്നര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ വിവിധ വ്യക്തികൾ കാരുണ്യത്തിന് നൽകി. ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന പരിപാടികൾക്ക് കാരുണ്യം പ്രസിഡന്റ് പി.പി.എം അഷ്റഫ്, സെക്രട്ടറി അബ്ദുല്ലക്കുട്ടി, ട്രഷറർ കുഞ്ഞിമുഹമ്മദ് പന്താവൂർ, കെ അനസ്, ജബ്ബാർ ആലംകോട് മുഹമ്മദുണ്ണി, ജബ്ബാർ പള്ളിക്കര,
ഉസ്മാൻ പന്താവൂർ, പി.പി.ഖാലിദ് എന്നിവർ നേതൃത്വം നൽകി. ടൗണിലെ ബക്കറ്റ് പിരിവിന് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളോടൊപ്പം ചെയർപേഴ്സൺ നുസൈബ നദ്രാൻ, ഷിബിൽ, റസീം എന്നിവർ നേതൃത്വം നൽകി.