
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ ഒന്നാം വാർഡ് കാളച്ചാലിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന കുപ്പിവെള്ള കമ്പനിക്ക് പഞ്ചായത്ത് സെക്രട്ടറി കെട്ടിടം നമ്പർ നൽകിയെന്ന് ആരോപിച്ച് യു.ഡി.എഫ് ആലങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. എം.കെ.അൻവർ അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് അടാട്ട് സ്വാഗതം പറഞ്ഞു. സി.എം.യൂസഫ്, പി.പി. യൂസഫലി, പി.ടി. ഖാദർ, ഉമ്മർ തലാപ്പിൽ,ഹക്കീം പെരുമുക്ക്, അബ്ദുസലാം കോക്കൂർ എന്നിവർ സംസാരിച്ചു.