
എടപ്പാൾ: പി.സി.എൻ.ജി.എച്ച്.എസ് എസ് മൂക്കുതലയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് സ്‌കൂളിൽ പദ്ധതി നടപ്പിലാക്കിയത്.
യൂണിഫോം വിതരണ ഉദ്ഘാടനം കൈറ്റ് മാസ്റ്റർ ട്രെയ്നർ കെ.മുഹമ്മദ് ഷെരീഫ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മുസ്തഫ
ചാലുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി.മണികണ്ഠൻ, പ്രധാനദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന ജീന, കെ.എസ്.പ്രദീപ്, ലിറ്റിൽ കൈറ്റ് ചുമതലയുള്ള പി.ജെനി, പി.ജി.രാജി, സ്‌കൂൾ ഐ.ടി.കോഡിനേറ്റർ കെ.പി.ശ്രീരേഖ, യൂണിറ്റ് ലീഡർ കെ.ദേവിക തുടങ്ങിയവർ സംസാരിച്ചു.