games

പെരിന്തൽമണ്ണ: മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ യുവാക്കളുടെയും കായിക പ്രേമികളുടെയും ചിരകാല സ്വപ്നമായ സഖാവ് പാറക്കൽ മരക്കാർ മെമ്മോറിയൽ ഗെയിംസ് വില്ലേജ് കായികമന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. 34 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് സജ്ജീകരിച്ച സ്റ്റേഡിയത്തിൽ ഷട്ടിൽ ഇൻഡോർ സ്റ്റേഡിയവും, വോളിബോൾ കോർട്ടും ഉണ്ട്. മങ്കട എം.എൽ.എ മഞ്ഞാലാംകുഴി അലി അദ്ധ്യക്ഷത വഹിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ മിനി സ്റ്റേഡിയത്തിന് 25 ലക്ഷം രൂപ കൂടി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കീർ കളത്തിങ്ങൽ, ബ്ലോക്ക് മെമ്പർ പി.ഷറഫുദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദു, രാജഗോപാലൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.ശാന്തി നന്ദിയും പറഞ്ഞു.