film

വണ്ടൂർ: നിത്യഹരിത നായകൻ പ്രേംനസീർ നായകനായി 1971 ൽ പുറത്തിറങ്ങിയ 'മറുനാട്ടിൽ ഒരു മലയാളി ഒരിക്കൽ കൂടി കാണാൻ അവസരമൊരുക്കുകയാണ് പുലിക്കോട്ടിൽ ഹൈദർ സ്മാരക കലാപഠന കേന്ദ്രം. പ്രേംനസീറിന്റെ 35 ാം ചരമവാർഷികമായ ഇന്ന് വണ്ടുർ പുലിക്കോട്ടിൽ ഹൈദർ സ്മാരക കലാപഠന കേന്ദ്രത്തിൽ വച്ചാണ് പ്രത്യേക പ്രദർശനം. ചടങ്ങ് അഡ്വ. കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴു മണിക്കാണ് സൗജന്യ പ്രദർശനം. നാലു മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഡോക്യുമെന്ററി, നസീറിന്റെ ഗാനങ്ങൾ കോർത്തിറക്കിയ പ്രത്യേക പ്രദർശനം, ഗാനമേള മുതലായവ നടക്കുമെന്ന് കലാ പഠന കേന്ദ്രം ജനറൽ സെക്രട്ടറി പി.പി.റഹ്മത്തുള്ള പറഞ്ഞു
കലാപഠന കേന്ദ്രത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ പുലിക്കോട്ടിൽ ഹൈദരലി, ടി.കെ.സാജിദ് ബാബു, കൈനോട്ട് അഷ്റഫ്,
ടി.മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു.