assemply

മലപ്പുറം:സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ മഅദിൻ അക്കാദമിയിൽ സംഘടിപ്പിച്ച ഖുർആനിക് അസംബ്ലി ശ്രദ്ധേയമായി. നാല് വർഷക്കാലമായി നടത്തിവരുന്ന തദ്രീബ് ഖത്മുൽ ഖുർആൻ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള കോൺവൊക്കേഷനും സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. രണ്ടായിരത്തിലധികം പഠിതാക്കൾ സംബന്ധിച്ചു.
പരിപാടി കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ മുഖ്യപ്രഭാഷണം നടത്തി.