d
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം പി.വി. അലി മുബാറക് ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ : നിലമ്പൂർ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹകരണത്തോടെ അമൽ കോളേജ് ന്യൂനപക്ഷ ക്ഷേമ സെല്ലും കരിയർ ഗൈഡൻസ് സെല്ലും സംയുക്തമായി വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ശില്പശാല ' പാസ് വേഡ്' സംഘടിപ്പിച്ചു.
പാഠ്യപദ്ധതികളടക്കം കാലോചിതമായി പരിഷ്‌ക്കപ്പെടണമെന്ന് ശിൽപശാല അഭിപ്രായപ്പെട്ടു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം പി.വി. അലി മുബാറക് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ടി.വി. സകറിയ അധ്യക്ഷനായി. സി.സി.എം.വൈ പ്രിൻസിപ്പൽ പി. റജീന മുഖ്യ പ്രഭാഷണം നടത്തി. മൈനോറിറ്റി വെൽഫെയർ സെൽ കോർഡിനേറ്റർ ഡോ. സി.എച്ച് അലിജാഫർ, ഡോ. പി.എം. അബ്ദുൽ സാക്കിർ, ഡോ. എൻ. ശിഹാബുദ്ദീൻ, യൂണിയൻ ചെയർമാൻ കെ. മുഹമ്മദ് ഷാഹിൻ, എം. സുഹാന മെഹർ, ബിൻഷാദ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. എം. ജമാലുദ്ദീൻ, അഡ്വ കെ എ അനീസ് ക്ലാസെടുത്തു. സമാപന സെഷൻ പ്രൊഫ. പി കെ നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു.