നിലമ്പൂർ‌​:​ ​എ​ല്ലാ​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും​ ​ആ​ധി​കാ​രി​ക​ ​രേ​ഖ​ക​ൾ​ ​ല​ഭ്യ​മാ​ക്കാ​നും​ ​അ​വ​ ​ഡി​ജി​റ്റ​ൽ​ ​ലോ​ക്ക​റി​ൽ​ ​സൂ​ക്ഷി​ക്കാ​നും​ ​അ​ക്ഷ​യ​ ​ബി​ഗ് ​ക്യാ​മ്പെ​യി​ൻ​ ​ഫോ​ർ​ ​ഡോ​ക്യു​മെ​ന്റ് ​ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ​ ​(​എ.​ബി.​സി.​ഡി​)​ ​പ​ദ്ധ​തി​ ​ജി​ല്ല​യി​ൽ​ ​ആ​രം​ഭി​ക്കു​ന്നു.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​ദ്യ​ ​ക്യാ​മ്പ് ​അ​മ​ര​മ്പ​ല​ത്ത് ​ ന​ട​ക്കും.​ 17​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​അ​മ​ര​മ്പ​ലം​ ​സ​ബ​ർ​മ​തി​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ ന​ട​ക്കു​ന്ന​ ​ക്യാ​മ്പ് ​പി.​വി​ ​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ത​ദ്ദേ​ശ​ ​ഭ​ര​ണ​ ​വ​കു​പ്പ്,​ ​പ​ട്ടി​ക​ ​വ​ർ​ഗ്ഗ​ ​വ​കു​പ്പ്,​ ​ഐ.​ടി,​ ​റ​വ​ന്യൂ,​ ​വി​ദ്യാ​ഭ്യാ​സം,​ ​ബാ​ങ്ക്,​ ​പൊ​ലീ​സ് ​എ​ന്നീ​ ​വ​കു​പ്പു​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​ഇ​തോ​ടെ​ ​ജ​ന​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ആ​ധാ​ർ​കാ​ർ​ഡ്,​ ​വോ​ട്ട​ർ​ ​ഐ.​ഡി​ ​കാ​ർ​ഡ് ​തു​ട​ങ്ങി​ 11​ ​രേ​ഖ​ക​ൾ​ ​ല​ഭ്യ​മാ​ക്കും.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​വി​നോ​ദി​ന്റെ​യും​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​സു​മി​ത് ​കു​മാ​ർ​ ​ഠാ​ക്കൂ​റി​ന്റെ​യും​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ബ് ​ക​ള​ക്ട​ർ​ ​ഡി.​ര​ഞ്ജി​ത്താ​ണ്.