muhammed-riyas

മലപ്പുറം: കെ.എസ്.ആ‌ർ.ടി.സി ബസിന്റെ ചില്ല് തകർത്ത കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ജാമ്യം. 2013ൽ മലപ്പുറത്ത് നടന്ന ഡി.വൈ.എഫ്‌.ഐ മാർച്ചിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രിക്കെതിരെ മലപ്പുറം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 11ന് മന്ത്രി കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. ബസിന്റെ ചില്ല് തകർത്തതിലൂടെ 13,000 രൂപ നഷ്ടം വരുത്തിയെന്നാണ് പൊലീസിന്റെ റിപ്പോ‌ർട്ടിലുള്ളത്. 10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് റിയാസ്.