prakshanam

മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗവും ചിന്തകനും ഗവേഷകനുമായ എം. പി. മുസ്തഫൽ ഫൈസി രചിച്ച 'അവയവദാനം പ്രമാണങ്ങളിൽ' എന്ന പുസ്തകം കോഴിക്കോട് ഖാസി ജമലുല്ലയ്ലി തങ്ങൾ പ്രകാശനം ചെയ്തു. ഡോ. എം.കെ. മുനീർ എം.എൽ.എ. ആദ്യ കോപ്പി ഏറ്റു വാങ്ങി.സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ ഗ്രന്ഥം തുടക്കമാകട്ടേയെന്ന് ജമലുല്ലയ്ലി തങ്ങൾ ആശംസിച്ചു. സലീം അൻവരി പുസ്തക പരിചയം നടത്തി. ഡോ. നൗശിഫ് ( മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്) മുഖ്യപ്രഭാഷണം നിർവഹിച്ചു. കോറാട് സൈതാലിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി.