cable

വള്ളിക്കുന്ന്: കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(സി.ഒ.എ)വള്ളിക്കുന്ന് മേഖല സമ്മേളനം കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.ഷാജി കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സി.പ്രവീൺ കുമാർ, ട്രഷറർ ടി. കെ. പ്രിയേഷ്, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സി. ഒ. എ.സംസ്ഥാന കമ്മിറ്റി അംഗം സി.സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി കെ.സാജിത്,സിഡ്‌ക്കോ ഡയറക്ടർ ബോർഡ് അംഗം എം.ഗോപിനാഥൻ,ജില്ലാ ട്രഷറർ പി.വി.രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. പ്രവീൺ കുമാർ, എം.അശോകൻ, സുഭാഷ് ശേഖർ, പ്രകാശൻ എന്നിവർ സംസാരിച്ചു.