
വേങ്ങര: കോ ഓപ്പറേറ്റീവ് കോളേജ് ആർട്സ് ഫെസ്റ്റ് സിങ്കോ ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ പി. മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ശംഷദ് എടരിക്കോട് മുഖ്യപ്രസംഗം നടത്തി. കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി ടി.മൊയ്തീൻ കുട്ടി, പ്രിൻസിപ്പാൾ ടി.നൗഷാദ്, വൈസ് പ്രിൻസിപ്പാൾ പി.പി.ഷീലാദാസ്, കെ.സിന്ധു, എം. നദീറ, കെ.ആരിഫ, സി.ടി.ഫാത്ത്വിമ അസ്ലി പ്രസംഗിച്ചു.