
നിലമ്പൂർ: നിലമ്പൂരിൽ ജില്ലയിൽ ഭൂരഹിതരായ 567 ആദിവാസി കുടുംബങ്ങൾക്ക് പട്ടയത്തോടുകൂടി ഭൂമി പതിച്ചു നൽകുവാൻ തീരുമാനമെടുത്ത് നടപ്പിലാക്കുവാൻ തയ്യാറായ കേരള സർക്കാരിനെയും അതിനുവേണ്ടി പ്രയത്നിച്ച എം.എൽ.എ പി.വി.അൻവറിനെയും എൻ.സി.പി നിലമ്പൂർ ബ്ലോക്ക് നേതൃയോഗം അഭിനന്ദിച്ചു. എൻ. സി. പി. സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു നേതൃ യോഗം ഉത്ഘാടനം ചെയ്തു. എൻ.സി.പി ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ എൻ.സി.പി. ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.