samadani

തേഞ്ഞിപ്പലം: അറബിക് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റുകളും ഫാസ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സെമിനാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. അറബിക് ഡിപ്പാർട്ട്‌മെന്റ് മേധാവി എ.ബി. മൊയ്തീൻകുട്ടി അദ്ധ്യക്ഷം വഹിച്ചു. ഡോ. എം.എ.സാജിത, ഡോ. ടി.വസുമതി, പ്രഫ.കെ.വി.നകുലൻ, ഖുർആൻ പരിഭാഷകരായ മുഹമ്മത് അബ്ദുൽ ഖാദർ, വി.വി.എ.ഷൂക്കൂർ, യമനിലെ ഹദീദാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫ. ബസാം അഹമ്മദ്, സനാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫ. അബ്ദുൽ ഖാദർ അഹ്മദ് അൽ ഹമീസി, അമ്രാൻ യൂണിവേഴ്സിറ്റിയിൽനിന്നുള്ള പ്രൊഫസർ നജീബ് അലി ഹമൂദ് മുൽഖാത്ത്, ഫാസ ഫൗണ്ടേഷൻ ചെയർമാൻ ആബിദ് അടിവാരം തുടങ്ങിയവർ പങ്കെടുത്തു.