sangamam

തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രം തേഞ്ഞിപ്പലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റിവ് രോഗി കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പി.എച്ച്.സി മെഡിക്കൽ ഓഫിസർ മുഹമ്മദ് നിഷാദ് സ്വാഗതം പറഞ്ഞു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ ഹമിദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത മുഖ്യപ്രഭാഷണം നടത്തി.