
തിരൂരങ്ങാടി: കുണ്ടൂർ പി. എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 'കരിയർ ചാറ്റ്' കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ബി.എ ജേർണലിസം, ഇംഗ്ലീഷ്, സോഷ്യോളജി വിഭാഗം ഒന്നാംവർഷ വിദ്യാർത്ഥികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി.അമ്മാർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ അസി.രജിസ്ട്രാറും പബ്ലിക് റിലേഷൻ ഓഫീസറുമായിരുന്ന എം.വി സക്കറിയ ക്ലാസുകൾ നയിച്ചു.