s

നിലമ്പൂർ: വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർത്ഥികളെ നിലമ്പൂർ ചക്കാലക്കുത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. നിലമ്പൂർ നഗരസഭാ കൗൺസിലർ ഡെയ്സി ചാക്കോ ഉപഹാരം നൽകി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി പ്ലാന്റ് സയൻസിൽ ഒന്നാം റാങ്ക് നേടിയ നവ്യ കൃഷ്ണ, പെൺകുട്ടികളുടെ സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് റണ്ണറപ്പായ മലപ്പുറം ടീമിലെ അനന്യ സുരേഷ് എന്നിവരെയാണ് അനുമോദിച്ചത്. ഇ.പി. ബോബി, സി.കെ. ശശി, സുജാത കൈതയ്ക്കൽ, ഐപ് കണിയാംപറമ്പിൽ, പി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.