building

പെരിന്തൽമണ്ണ: കൂട്ടിലങ്ങാടി ഗവ:യു.പി .സ്‌കൂളിൽ വിദ്യാകിരണം പദ്ധതിയിൽ ഒരു കോടി രൂപ ചിലവിൽ നിർമ്മിച്ച ഒൻപത് ക്ലാസ് മുറികളോടെയുള്ള മൂന്ന് നില കെട്ടിടം സ്‌പോർട്സ് യുവജനക്ഷേമ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഫണ്ടിൽ നിർമ്മിച്ച ചുറ്റുമതിൽ മങ്കട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീമും കെട്ടിട നിർമാണ പൂർത്തീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.ഹുസൈനും ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി സ്റ്റാഴ്സ് പദ്ധതിയിൽ നിർമ്മിക്കുന്ന പ്രവർത്തനയിടം ശിലാസ്ഥാപനം എസ്.എസ്.കെ.ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി.മനോജ് കുമാർ നിർവ്വഹിച്ചു.