darna

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ കെ.ടി .നാരായണൻ സംസാരിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അങ്ങാടിപ്പുറം പഞ്ചായത്ത് ചെലവഴിച്ചത് ആകെ ഫണ്ടിന്റെ 23 ശതമാനം മാത്രം. ജില്ലയിൽ ആകെയുള്ള 122 പഞ്ചായത്തുകളിൽ പദ്ധതി തുക ചെലവഴിച്ചതിൽ അങ്ങാടിപ്പുറം 116 സ്ഥാനത്ത്.