ചങ്ങരംകുളം: കാളാച്ചാലിൽ കുപ്പിവെള്ള കമ്പനിക്ക് കെട്ടിട നമ്പർ അനുവദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാളാച്ചാൽ ജനകീയ കൂട്ടായ്മ ആലംകോട് ഗ്രാമപഞ്ചായത്തിലക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെയും ജനകീയ പ്രതിഷേധങ്ങൾക്ക് പുല്ല് വില പോലും നൽകാതെയാണ് കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകിയതെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചങ്ങരംകുളം പൊലീസ് തടഞ്ഞു. വാർഡ് മെമ്പർ പി.കെ. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. എ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.വി.സുബൈദ, കെ.പി. ജഹാംഗീർ,ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, പി.സക്കീർ എന്നിവർ സംസാരിച്ചു.