agri-students

കോട്ടക്കൽ: ചെട്ടിയാൻ കിണർ ഗവ.ഹൈസ്‌കൂളിലെ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾ സ്വന്തമായി വിത്തു പാകി തൈകൾ മുളപ്പിച്ച് വിതരണം ചെയ്തു. സ്വന്തമായി ഫല വൃക്ഷത്തോട്ടം നിർമ്മിച്ചു. കേന്ദ്ര സർക്കാരിന്റെ സ്‌കൂൾ നഴ്സറി യോജന പദ്ധതി പ്രകാരം സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് വിദ്യാർത്ഥികൾ തൈകൾ ഉൽപ്പാദിപ്പിച്ചത്. ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര നിർവ്വഹിച്ചു. ക്ലബ്ബ് പ്രതിനിധികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ഏറ്റുവാങ്ങി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.