logo

കോട്ടക്കൽ: ലിബറലിസം സർവ്വ നാശം എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ല സമിതി 28ന് തിരൂരങ്ങാടിയിൽ സംഘടിപ്പിക്കുന്ന ജനകീയ വിചാരണയുടെ ലോഗോ അൽമാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ മാനേജിങ് ഡയറക്ടർ ഡോ.പി.എ.കബീർ പ്രകാശനം ചെയ്തു. വിസ്ഡം ഹെൽത്ത് കെയർ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.ഷാഹുൽഹമീദ്, വിസ്ഡം ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ, വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തകസമിതി അംഗം മുജീബ് ഒട്ടുമ്മൽ, വിസ്ഡം രണ്ടത്താണി മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്മാൻ തെക്കരകത്ത്, ജില്ലാ ജോ.സെക്രട്ടറി ആസിഫ് സ്വലാഹി, കരീം, ഹനീഫ അക്കര എന്നിവർ പങ്കെടുത്തു.