kaltheetta

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2023-24 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ മൂന്നാംഘട്ടം വിതരണം ആരംഭിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകി ഗുണഭോക്ത്യ വിഹിതം അടവാക്കിയ 94 പേർക്കാണ് മൂന്നാം ഘട്ടത്തിൽ കാലിത്തീറ്റ ലഭിക്കുന്നത്. 50 ശതമാനം നഗരസഭയുടെ സബ്സിഡി വിഹിതവും 50 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.റിയാസ് സ്വാഗതം പറഞ്ഞു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, നഗരസഭ കൗൺസിലർമാരായ ഇ.പി.അച്ചുതൻ, ഷിഹാബ് പാറക്കൽ, ആസൂത്രണ സമിതി അംഗം പറശ്ശേരി അസൈനാർ തുടങ്ങിയവർ സംസാരിച്ചു.