
വേങ്ങര: ശേഷി ചാരിറ്റബിൾ സൊസൈറ്റി വലിയോറ മനാട്ടി പറമ്പ് റോസ് മാനറിൽ ഭിന്നശേഷി തൊഴിൽപരിശീലന കേന്ദ്രം തുടങ്ങി. കാഴ്ച, കേൾവി സംസാര, ചലന വൈകല്യമുള്ള 18 മുതൽ 35 പ്രായമുള്ള 10-ാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്കാണ് തുടക്കത്തിൽ പരിശീലനം നൽകുന്നത്. പ്രമുഖ കമ്പനികളുടെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ കസ്റ്റമർ കെയർ, സെയിൽസ്, കാഷ്, അക്കൗണ്ടിംഗ്, പാക്കിംഗ് എന്നിവയിൽ 45 ദിവസം പരിശീലനം നൽകി ഇവരെ ജോലിക്ക് പ്രാപ്തരാക്കും ആദ്യ ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അദ്ധ്യക്ഷയായി.