
വണ്ടൂർ: വണ്ടൂർ താലൂക്ക് ആശുപത്രിക്ക് കീഴിൽ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലയിൽ ഏറെ നാളുകൾക്ക് ശേഷം തദ്ദേശീയമലമ്പനി രോഗബാധയും, മന്ത് രോഗ സൂക്ഷ്മവിരകൾ . കുഷ്ഠരോഗ ബാധ എന്നിവയും ഏറി വരുന്ന സാഹചര്യത്തിലാണ് ഇത്തരം ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ചർമ്മപരിശോധനയിൽ സംശയാസ്പദമായ ആറ് പേരെ വിദഗ്ദ പരിശോധനക്ക് അയച്ചു.