
വണ്ടൂർ: കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ ജനുവരി 20ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം വണ്ടൂരിൽ ലഘുലേഖ വിതരണം. വീടുകൾ കയറിയും കടകളും ടൗണുകളും ബസ് സ്റ്റാന്റും കേന്ദ്രീകരിച്ചാണ്
ലഘുലേഖ വിതരണം നടത്തുന്നത്. വണ്ടൂർ ടൗണിൽ നടത്തിയ ലഘുലേഖ വിതരണത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഇ.ലിനീഷ്, ബ്ലോക്ക് സെക്രട്ടറി കെ.റഹീം, ടി.ജുനൈദ്, കെ.ലിഖിൻ, ഇ.തസ്നിയ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.