
പെരിന്തൽമണ്ണ: 35-ാം മത് ദേശീയ റോഡ് സുരക്ഷാ വാരത്തൊടാനുബന്ധിച്ച് സെമിനാറും ബോധവൽക്കരണ ക്ലാസും എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലും പെരിന്തൽമണ്ണ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ചു. എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽനടന്ന പരിപാടി മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗിരീഷ് രാജ് ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രമേഷ് റോഡ് സുരക്ഷയെക്കുറിച്ചും മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമറ്റ് വക്കുന്നതിന്റെ ആവശ്യകതയും സീറ്റ് ബെൽറ്റ് ഉപയോഗത്തെ കുറിച്ചും അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും വിശദമായി ക്ലാസ് എടുത്തു.