
വണ്ടൂർ: വണ്ടൂർ ഏരിയയിൽ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും സി.പി.എം വണ്ടൂർ എരിയാ സെക്രട്ടറി, ജില്ലാ കമ്മറ്റിഅംഗം അടക്കമുള്ള സുപ്രധാനപദവികൾ വഹിച്ചിട്ടുള്ള എ.പി.അബ്ദുറഹ്മാന്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം വണ്ടൂർ ടാക്സി സ്റ്റാൻഡിൽ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു.