
വണ്ടൂർ: തിരുവാലി നടുവത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. വീട്ടിലും സ്‌കൂളിലുമായി ഒതുങ്ങിക്കഴിയുന്നവർക്ക് യാത്ര ഒരു വേറിട്ട അനുഭവമായി. വിനോദയാത്ര രാവിലെ ആറുമണിക്ക് തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, അഞ്ചാം വാർഡ് മെമ്പർ പി.പി.മോഹനൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പാലക്കാട് കോട്ട, മലമ്പുഴ ഡാം, ഫാന്റസി പാർക്ക്, എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 10 മണിക്ക് തിരിച്ചെത്തി. പരിപാടിക്ക് ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജി. ജിഷ, ടീച്ചർ കെ. ഷബാന തുടങ്ങിയവർ നേതൃത്വം നല്കി.