palahara

നിലമ്പൂർ: ചന്തക്കുന്ന് ഗവ. എൽ.പി.സ്‌കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗത്തോടനുബന്ധിച്ചാണ് പലഹാരമേള നടത്തിയത്. അഞ്ച് ഡിവിഷനുകളിൽ നിന്നായി 125 ഓളം കുട്ടികൾ പങ്കെടുത്തു.
പാൽകപ്പ, കായപ്പോള, റവ കേസരി, കലത്തപ്പം, വട്ടയപ്പം, ചീയപ്പം, ഓട്ടട, തുടങ്ങി 25 ഓളം വ്യത്യസ്ത ഇനം നാടൻ പലഹാരങ്ങൾ കുട്ടികൾ വീട്ടിൽനിന്ന് ഉണ്ടാക്കി കൊണ്ടുവന്നു. അവ കൃത്യമായി പ്രദർശിപ്പിക്കുകയും ചെയ്തു. പ്രവർത്തനം കുട്ടികൾക്ക് നവ്യാനുഭവമായി. പ്രഥമാധ്യാപി അമലി ജറി, ഒന്നാം ക്ലാസിലെ അധ്യാപകരായ സുമ, അനു, ലിബി, ഷഹ്നിയ എന്നിവരോടൊപ്പം ഞെട്ടിക്കുളം ജവഹർ ഭാരതി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടിലെ അദ്ധ്യാപക വിദ്യാർത്ഥികളും നേതൃത്വം നൽകി.