
എടക്കര: എസ്.വൈ.എസ് എടക്കര സോൺ ആദർശ മുഖാമുഖം എടക്കര ബസ് സ്റ്റാൻഡിൽ വി.എൻ.ബാപ്പുട്ടി ദാരിമി എടക്കര ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ടി.എസ്.മുഹമ്മദ് ശരീഫ് സഅദി അദ്ധ്യക്ഷത വഹിച്ചു. കെ.പി.മിഖ്ദാദ് ബാഖവി ചുങ്കത്തറ പ്രാർഥന നടത്തി. അലവി സഖാഫി കൊളത്തൂർ, സയ്യിദ് അൻവർ സാദാത്ത് സഅദി അൽഅർശദി, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ,ശരീഫ് സഖാഫി അൽ അർശദി മുഖാമുഖത്തിന് നേതൃത്വം നൽകി. വി.എസ്.ഫൈസി വഴിക്കടവ് , അലവിക്കുട്ടി ഫൈസി എടക്കര, പി.എച്ച്.അബ്ദുർറഹ്മാൻ ദാരിമി, സയ്യിദ് ശിഹാബുദ്ദീൻ ഇണ്ണി തങ്ങൾ, ബീരാൻ കുട്ടി മുസ്ലിയാർ, സിദ്ദീഖ് സഖാഫി വഴിക്കടവ്, ഡോ.എം.അബ്ദുർറഹ്മാൻ, ടി.ശബീറലി, യൂസഫ് സഖാഫി മൂത്തേടം, അബ്ദുൽഹക്കീം ബുഖാരി എന്നിവർ പ്രസംഗിച്ചു.