adaram

മലപ്പുറം: കേരള സ്‌റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേൻ വള്ളുവമ്പ്രം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാൽപത് പഴയ കാല സൗണ്ട് ഓപ്പറേറ്റർമാരെ ആദരിച്ചു. പൂക്കോട്ടൂരിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാലൻ നിർവ്വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പി.മമ്മു ഹാജി പഴയ കാല ഓപ്പറേറ്റർമാരെ മെമെന്റൊ നൽകി അദരിച്ചു, സംസ്ഥാന ട്രഷറർ പി.ഷംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. വി.അബ്ദുറഹിമാൻ, എകോയാമു, എം.പി.മുഹമ്മദ്, മുഹമ്മദ് കുട്ടി കോട്ടക്കൽ, കെ.വി.അബ്ദുൽ റഷീദ്, ജാഫർ അലി തേറമ്പൻ, എൻ.അബ്ബാസലി എന്നിവർ സംസാരിച്ചു.